ഹർത്താൽ ദിനത്തിലെ ആക്രമണം! പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന
1224180
Saturday, September 24, 2022 11:04 PM IST
അമ്പലപ്പുഴ: ഹർത്താൽ ദിനത്തിൽ നടന്ന അക്രമത്തിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന. പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലെന്ന് സൂചന. ഹർത്താൽ ദിനമായ ഇന്നലെ അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ കെ എസ്ആർടി സി ബസുകൾ, ലോറികൾ എന്നിവക്കു നേരെ വ്യാപക ആക്രമണം നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ പുറക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയത്. നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനങ്ങൾക്കു നേരെ അക്രമം നടത്തിയവരെക്കുറിച്ച് തെളിവ് ലഭിച്ചതായും സൂചനയുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.