വഴിവിളക്കുകൾ തെളിയുന്നില്ല
1224183
Saturday, September 24, 2022 11:04 PM IST
ചേർത്തല: ചേന്നംപള്ളിപ്പുറം തിരുനല്ലൂർ - വിളക്കുമരം റോഡിൽ ടവർ ജംഗ്ഷനിൽ നാലു മാസമായി വഴിവിളക്ക് തെളിയുന്നില്ലെന്ന് പരാതി. തെരുവുനായകളുടെ ശല്യം ഏറെയുള്ള ഇവിടെ ഇരുട്ടിൽ ഇരുചക്രവാഹകരും യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. പഞ്ചായത്ത് 12, 13 വാർഡുകളെ വേർതിരിക്കുന്ന വിളക്കുമരം റോഡ് ഗുരുപുരത്ത് എംഎൽഎ റോഡിലേക്ക് ചെന്നുചേരുന്നതാണ്. ദിവസം മുഴുവൻ ഇവിടെ വാഹന തിരക്കാണ്. വഴിവിളക്ക് തെളിയാത്ത കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.