സമരം സൂചന മാത്രം: ആക്ഷൻ കൗൺസിൽ
1224190
Saturday, September 24, 2022 11:06 PM IST
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഭരണകൂടം ആശുപത്രി അധികൃതരുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി കാഴ്ചക്കാരായതാണ് പ്രദേശവാസികൾ മാലിന്യ പ്രശ്നം മൂല ദുരിതത്തിലാകാൻ കാരണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സജി പാറപ്പുറം പറഞ്ഞു.
മതിയായ മാലിന്യ സംസ്കരണ പ്ലാന്റുപോലും സ്ഥാപിക്കാതെ ആശുപത്രി പ്രവർത്തിക്കാൻ അനുമതി നൽകിയതിനു പിന്നിൽ ദുരൂഹമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാൻസർ രോഗികൾക്കുൾപ്പടെ ചികിത്സ നൽകുന്ന ഇവിടെ മാലിന്യം ഏറെയാണ്.
ഉദ്യോഗസ്ഥരേയും ഭരണകൂടത്തേയും കൂട്ടുപിടിച്ച് ആശുപത്രി അധികൃതർ നിയമലംഘനം തുടരുകയാണെങ്കിൽ ശക്തമായ നിയമ നടപടിയും ഒപ്പം പ്രക്ഷോഭവുമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ കൗൺസിൽ സെക്രട്ടറി ബിനുമോൻ അധ്യക്ഷത വഹിച്ചു. ഉമയാറ്റുകാവ് ദേവീക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അജി ആർ. നായർ, റെജി പാലത്തിനാൽ, ഷൈനി പാലത്തിനാൽ ജോയിമുട്ടത്ത് എന്നിവർ പ്രസംഗിച്ചു.