പൈപ്പുലൈൻ സ്ഥാപിച്ചു
1226345
Friday, September 30, 2022 11:03 PM IST
മങ്കൊമ്പ്: ജില്ലാ പഞ്ചായത്തിന്റെ 2021-22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമുടിയിൽ പൈപ്പു ലൈൻ സ്ഥാപിക്കുന്ന ജോലികൾ ജില്ലാപഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.
18 ലക്ഷം രൂപ ചെലവഴിച്ചു വാർഡിൽ വൈശ്യംഭാഗം റോഡിൽ തെക്കുംതറ പാലം മുതൽ തെക്കോട്ട് പുക്കൈത ആറ്റുതീരത്തു സ്ഥിതി ചെയ്യുന്ന 31-ാം നമ്പർ അങ്കണവാടി വരെയുള്ള പ്രദേശത്തെ കുടിവെള്ള വിതരണത്തിനുള്ള പൈപ്പുലൈനാണ് സ്ഥാപിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ 105 വീടുകളുടെ കുടിവെള്ള പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിത്തിന് വില
ഈടാക്കിയാൽ
ചെറുക്കുമെന്ന്
മങ്കൊമ്പ്: വർഷങ്ങളായി കർഷകർക്ക് സൗജന്യമായി നൽകുന്ന നെൽവിത്തിന് വില ഈടാക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നും സർക്കാർ കർഷക വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ. നെല്ലുസംഭരണം വൈകുന്നത്, കൊയ്ത്ത് കഴിഞ്ഞ് നെല്ലെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ച കർഷകർക്കേറ്റ കനത്തതിരിച്ചടിയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിവാശിയും മൂലമാണ് സംഭരണ വിഷയത്തിൽ ചർച്ച പോലും നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.