എടത്വ പഞ്ചായത്ത് കേരളോത്സവം സമ്മാനവിതരണം നടത്തി
1244850
Thursday, December 1, 2022 10:42 PM IST
എടത്വ: മൂന്നു ദിവസങ്ങളിലായി നടന്ന എടത്വ പഞ്ചായത്ത് കേരളോത്സവത്തിനു സമാപനം. മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നാലാം വാര്‍ഡിനും രണ്ടാം സ്ഥാനം ടൗണ്‍ ക്ലബിനും ലഭിച്ചു. സാംസ്കാരികഘോഷയാത്രയില്‍ ഒന്നാം സ്ഥാനം ഏഴാം വാര്‍ഡ് നേടി. നാലും ഒന്‍പതും വാര്‍ഡുകള്‍ രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എടത്വ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സജി വിജയികള്‍ക്കു സമ്മാനദാനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ജെയിന് മാത്യു, വികസനകാര്യ ചെയര്മാന് ജി. ജയചന്ദ്രന്, മെമ്പര്‍മാരായ ദീപ ഗോപകുമാര്‍, ബെറ്റി ജോസഫ്, രേഷ്മ ജോണ്സണ്, ബിജു മുളപ്പന്‍ഞ്ചേരി, സെക്രട്ടറി പി.ആര്. ഉണ്ണികൃഷ്ണന്‍പിള്ള, സംഘാടകസമിതി അംഗങ്ങളായ കെ.സി. സന്തോഷ്, ആന്റണി കണ്ണംകുളം, സജീവ്, യൂത്ത് കോ-ഓർഡിനേറ്റര്‍ ഷിബിന്‍ പട്ടത്താനം എന്നിവര്‍ പ്രസംഗിച്ചു.