പൈപ്പ് ചോര്‍ച്ച; തലവടി റോഡില്‍ വീണ്ടും വെള്ളക്കെട്ട്
1245136
Friday, December 2, 2022 10:47 PM IST
എടത്വ: പൈപ്പ് ലൈന്‍ ചോര്‍ച്ച തുടര്‍ക്കഥയാകുന്നു. തലവടി റോഡില്‍ രണ്ടിടത്ത് വീണ്ടും വെള്ളക്കെട്ട്. തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്തും തലവടി പൊള്ളേപ്പടി ജംഗ്ഷനിലുമാണ് പൈപ്പ് ലൈന്‍ ചോര്‍ച്ച വീണ്ടും ഉണ്ടായത്. മഴവെള്ളം കെട്ടിക്കിടന്ന് മുട്ടോളം മുങ്ങുന്ന ജംഗ്ഷനിലാണ് പൈപ്പ് ചോര്‍ച്ചയും ഉണ്ടായിരിക്കുന്നത്. ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് എത്തുന്ന തീര്‍ഥാടകര്‍ പൊങ്കാല കലങ്ങള്‍ നിരത്തുന്ന സ്ഥലത്താണ് പൈപ്പ് പൊട്ടി ജലം കെട്ടിക്കിടക്കുന്നത്.
പൈപ്പ് ലൈന്‍ ചോര്‍ച്ചയെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയ തലവടി പൊള്ളേപ്പടി ജംഗ്ഷനില്‍ വീണ്ടും പൈപ്പ് ലൈന്‍ ചോര്‍ച്ച ഉണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ച്ച പരിഹരിഹരിച്ച സ്ഥലത്തിന് സമീപത്താണ് വീണ്ടും പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നത്. തലവടി പഞ്ചായത്തു മുതല്‍ ചക്കുളം വരെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പുറമേ റോഡിലെ വെള്ളക്കെട്ട് യാത്ര ദുരിതത്തിനും കാരണമായി തീരുകയാണ്. പൊങ്കാലയ്ക്ക് മുന്‍പ് ജല അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.