അപേക്ഷ ക്ഷണിച്ചു
1245399
Saturday, December 3, 2022 10:59 PM IST
മാന്നാർ: കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്ക് 2021 -22 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, എൻജിനിയറിംഗ്, എംബിബിഎസ് കോഴ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ സഹകാരികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 10 വൈകുന്നേരം നാലിനു മുമ്പായി ബാങ്ക് സെക്രട്ടറിക്ക് സമർപ്പിക്കണം.