സെന്റ് മൈക്കിൾസ് കോളജ് യൂണിയൻ പ്രവര്‍ത്തനം ആരംഭിച്ചു
1261884
Tuesday, January 24, 2023 10:53 PM IST
ചേര്‍ത്തല: സെന്റ് മൈക്കിൾസ് കോളജ് യൂണിയൻ ജ്വാല-2023 എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ആർട്സ് ക്ലബിന്റെ ഉദ്ഘാടനം സിനിമാതാരം മിനോൺ ജോൺ നിർവഹിച്ചു. കോളജ് യൂണിയൻ ചെയർമാൻ അനന്ദു സുകേശൻ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. നെൽസൺ തൈപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ, സ്റ്റാഫ് അഡ്വൈസർ പി. പ്രതീഷ് എന്നിവർ പ്രസംഗിച്ചു.
മെഡി. കോളജിൽ കളേഴ്സ്
കെയർ ചാരിറ്റി ട്രസ്റ്റിന്റെ സാന്ത്വനം
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാന്ത്വനത്തിന്റെ തൂവൽസ്പർശവുമായി കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും വിവിധ അപകടങ്ങളിൽപ്പെട്ട് എത്തുന്നവർക്കും ആവശ്യമായ വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിന് അലമാര സംഭാവനയായി നൽകിയാണ് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ് കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃക തീർത്തത്.
രക്തവും മാലിന്യവും പുരണ്ട വസ്ത്രങ്ങൾ മാറി ഉപയോഗിക്കാൻ ഇല്ലാതെ വിഷമിക്കുന്നവരെ സഹായിക്കാൻ സന്മനസുള്ളവർക്ക് അത്യാഹിത വിഭാഗത്തിനു മുന്നിൽ സുക്ഷിച്ചിട്ടുള്ള അലമാരകളിൽ വസ്ത്രങ്ങൾ യഥേഷ്ടം വക്കാം. ഇവ ആവശ്യക്കാർക്ക് ആശുപത്രി ജീവനക്കാർ എടുത്തു നൽകും. എട്ടു വർഷമായി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ പ്രതിമാസ പദ്ധതികളായ കാരുണ്യജ്യോതി, സ്നേഹജ്യോതി പദ്ധതികൾ ഈ മാസം ആലപ്പുഴയിൽ നടത്തുന്നതിന്റെ ഭാഗമായാണ് രണ്ടു അലമാരകൾ കൂട്ടായ്മ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സംഭാവനയായി നൽകിയത്.