ജില്ലാ പഞ്ചായത്ത് യോഗം പ്രഹസനമാകുന്നെന്ന്
1261887
Tuesday, January 24, 2023 10:53 PM IST
ആലപ്പുഴ: പദ്ധതി അവോലകനമടക്കമുള്ള ഗൗരവമേറിയ യോഗത്തില്‍ പങ്കെടുക്കേണ്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ പകുതി പോലും യോഗത്തില്‍ പങ്കെടുക്കുന്നില്ല. 24 ജനുവരി 2023 ല്‍ 11 ഇന അജണ്ടയോടു കൂടിച്ചേര്‍ന്ന യോഗത്തിന്റെ ഒന്നാമത്തെ അജന്‍ഡ ചര്‍ച്ച ചെയ്യുമ്പോള്‍ യോഗത്തില്‍ പങ്കെടുക്കേണ്ട ഭൂരിപക്ഷം ഉദ്യോഗസ്ഥരും യോഗത്തില്‍ ഹാജരായിരുന്നില്ല എന്നു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ആരോപിച്ചു.
ജില്ലാ പഞ്ചായത്തില്‍ ഭൂരിപക്ഷവും എല്‍ഡിഎഫ് മെമ്പര്‍മാരാണ്. പദ്ധതി വിഹിതം യഥാസമയം ചെലവഴിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തുകള്‍ക്കു നല്കുന്ന സ്വരാജ് അവാര്‍ഡിന് പോലും അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിലവിലുള്ളതെന്നും ജോണ്‍ തോമസ് കുറ്റപ്പെടുത്തി.
ബോധവത്കരണ ക്ലാസും
റിപ്പബ്ലിക് ദിനാഘോഷവും
ചെങ്ങന്നൂർ: ലേണേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബോധവത്കരണ ക്ലാസും റിപ്പബ്ലിക് ദിനാഘോഷവും നടത്തും. ആലപ്പുഴ ഗ്ലോബൽ ഹ്യുമാനിറ്റീരിയൻ അവാർഡ് ജേതാവ് പ്രേംസായി ഹരിദാസ് ക്ലാസ് നയിക്കും. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് ഉദ്ഘാടനം ചെയ്യും. അക്കാദമി ഡയറക്ടർ സജിവ് കെ. നായർ അധ്യക്ഷത വഹിക്കും.