അതിരൂപത മതാധ്യാപക നേതൃസംഗമം-2023 ഇന്ന്
1262189
Wednesday, January 25, 2023 10:39 PM IST
ചങ്ങനാശേരി: അതിരൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മതാധ്യാപക നേതൃസംഗമം ഇന്നു രാവിലെ 9.30ന് അതിരൂപത കേന്ദ്രത്തിലെ മാര്‍ ജയിംസ് കാളാശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വിശ്വാസപരിശീലനത്തില്‍ 50, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അധ്യാപകരെയും സീറോമലബാര്‍ സഭയുടെ സഭാപ്രതിഭാ ശില്പശാലയില് പങ്കെടുത്ത കുട്ടികളെയും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് നല്കി ആദരിക്കും.
വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ റവ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ അധ്യക്ഷത വഹിക്കും. ഡോ. അലക്സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസഫ് പുളിക്കപ്പറമ്പില്‍, ഫാ. ജോസഫ് ഈറ്റോലില്‍, ബിനു തോമസ്, ബെര്‍ണി ജോണ്‍, ബിന്ദു തട്ടാരടിയില്‍, സിസ്റ്റര്‍ ഗൊരേത്തി എസ്എബിഎസ് എന്നിവര്‍ പ്രസംഗിക്കും.
വയോധികയുടെ മാല കവർന്നു
അമ്പലപ്പുഴ: വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയുടെ മാല കവർന്നു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ പൂക്കാട്ടു വീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ ഗിരിജ (70) യുടെ രണ്ടരപ്പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയായിരുന്നു മോഷണം. അടുക്കള വാതിൽ തകർത്ത് അകത്തുകയറിയാണ് മാല കവർന്നത്. ഉടൻ ബഹളമുണ്ടാക്കിയതോടെ ബർമുഡ ധരിച്ച ഉയരം കുറഞ്ഞ ഒരാൾ ഓടിപ്പോയത് കണ്ടു. അമ്പലപ്പുഴ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരത്ത് മകനോടൊപ്പം താമസിച്ചിരുന്ന ഗിരിജ അമ്പലപ്പുഴ ക്ഷേത്രത്തിലെ കളഭ ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് കരൂരിലെ വീട്ടിലെത്തിയത്.