ഹോളി ഫാമിലി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
1262192
Wednesday, January 25, 2023 10:39 PM IST
ചേര്‍ത്തല: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. കലാസന്ധ്യയുടെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും കൊറിയോഗ്രാഫറുമായ സരുണ്‍ രവീന്ദ്രന് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ.ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സാജു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിഇഒ സി.എസ്. ശ്രീകല, എഇഒ പി.കെ. ശൈലജ, വാര്‍ഡ് കൗണ്‍സിലര്‍ മിത്ര വിന്ദാഭായി, പിടിഎ പ്രസിഡന്റ് ടോമി ഏബ്രഹാം, റോട്ടറി ഗവര്‍ണര്‍ കെ.എസ്. ബാബുമോന്, ജെസമ്മ ജോണ്‍, ദീപ മേരി ജേക്കബ്, ആകാശ് ആന്റണി, പ്രിന്‍സിപ്പൽ എന്‍.ജെ, വര്‍ഗീസ്, ഹെഡ്മിസ്ട്രസ് എം. മിനി എന്നിവര്‍ പ്രസംഗിച്ചു.