ഗവേഷക സംഗമവും പ്രഫ. ഉലഹന്നന്മാപ്പിള ഗവേഷണ പുരസ്കാരവും
1262197
Wednesday, January 25, 2023 10:40 PM IST
ചങ്ങനാശേരി: എസ്ബി കോളജ് മലയാളം ബിരുദാനന്തര ബിരുദഗവേഷണവിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗവേഷകസംഗമം ഫെബ്രുവരി 15ന് നടക്കും. കേരളചരിത്രം, സംസ്കാരം, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളിലെ നവീനവും മൗലികവും ഗവേഷണരീതിശാസ്ത്രം അനുസരിച്ച് തയാറാക്കുന്നതുമായ പ്രബന്ധങ്ങളാണ് ഗവേഷകസംഗമത്തില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നത്.
അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍നിന്ന് വിദഗ്ധസമിതി തെരഞ്ഞെടുക്കുന്ന മികച്ച പ്രബന്ധത്തിന് 10,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന പ്രഫ. ഉലഹന്നന്മാപ്പിള ഗവേഷണപുരസ്കാരം നല്‍കും. സര്‍വകലാശാലാതലത്തില്‍ രജിസ്റ്റര്‍ ചെയ്ത് ഗവേഷണം നടത്തുന്നവര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം. പ്രബന്ധാവതാരകര്‍ക്ക് സാക്ഷ്യപത്രം നല്‍കുകയും മികച്ച പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
താത്പര്യമുള്ള ഗവേഷകര്‍ പ്രബന്ധസംഗ്രഹം അയച്ചുതരണം. പ്രബന്ധസംഗ്രഹം ലഭിക്കേണ്ട അവസാനതീയതി ജനുവരി 29 യുണിക്കോഡില്‍ 12 സൈസില്‍ 100 വാക്കില്‍ കവിയാത്ത പ്രബന്ധ സംഗ്രഹത്തില്‍ ഗ്രന്ഥസൂചി ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895521444, 9744711032.