മുഹമ്മ ഫൊറോനാ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി
1262496
Friday, January 27, 2023 10:36 PM IST
മുഹമ്മ: സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ ഇടവകത്തിരുനാളിനു വികാരി ഫാ. ജോൺ പരുവപ്പറമ്പിൽ കൊടിയേറ്റി. ജൂബിലി ദിനമായ ഇന്നു രാവിലെ 6.15ന് സപ്ര, 6.30ന് വിശുദ്ധ കുർബാന, സന്ദേശം- ഫാ. സനീഷ് മാവേലിൽ. 10.30ന് വിശുദ്ധ കുർബാന, 4.30ന് വിവാഹ ജൂബിലി അംഗങ്ങൾക്ക് സ്വീകരണം, അഞ്ചിന് വിശുദ്ധ കുർബാന-ഫാ. സിനു വേളങ്ങാട്ടുശേരി. ഫാ. മാത്യു കളത്തിൽ സന്ദേശം നൽകും. 6.30ന് പ്രദക്ഷിണം. യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനമായ നാളെ രാവിലെ 6.15ന് സപ്രാ, വിശുദ്ധ കുർബാന, സന്ദേശം-റവ.ഡോ. കുര്യൻ ചാലങ്ങാടി. 10.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസഫ് ഐക്കര തിരുനാൾ. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.
പന്തൽ കാൽനാട്ടുകർമം നടന്നു
പൂച്ചാക്കൽ: തീർഥാടന കേന്ദ്രമായ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് ദേവാലയത്തിൽ ഫെബ്രുവരി 14 മുതൽ 19 വരെ നടക്കുന്ന 101-ാമത് ദർശനത്തിരുനാളിനും അതിനുമുന്നോടിയായി നടക്കുന്ന അഭിഷേകജ്വാല ധ്യാനത്തിനായി പന്തൽ കാൽനാട്ടുകർമവും കെ.ജെ. മാക്സി എംഎൽഎ നിർവഹിച്ചു. വികാരി ഫാ.ആന്റണി കുഴിവേലി അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൻ തൗണ്ടയിൽ, ഫാ. അനീഷ് ബാവക്കാട്ട്, ഫാ. ടെറൂൺ ജോർജ് അറയ്ക്കൽ, ജോസ് കുരിശിങ്കൽ, രാജേഷ് പീറ്റർ പള്ളിക്കര, മാത്യൂസ് പുതിയ മാളിയേക്കൽ, ജോയി ഇല്ലത്ത് എന്നിവർ പങ്കെടുത്തു.