ജില്ലാതല ഉദ്ഘാടനം
1263102
Sunday, January 29, 2023 10:46 PM IST
ആലപ്പുഴ: ചിൽഡ്രൻസ് ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. ചേർത്തല തെക്ക് തെക്ക് ജി.എച്ച് എസ്എസിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ ഒരുപിടി നന്മ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
എ.എം. ആരിഫ് എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി. പ്രിയ, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. സിനിമോൾ, അംഗം റോയി മോൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. സുജാത, ചേർത്തല ഡിഇഒ സി.എസ്. ശ്രീകല, എഇ സി.കെ. ശൈലജ, സ്കൂൾ പ്രിൻസിപ്പൽ ബി.എസ്. ജിജബായി, പ്രധാന അധ്യാപിക എസ് മീര, പിടിഎ പ്രസിഡന്റ് ഡി.പ്രകാശൻ എന്നിവർ പങ്കെടുക്കും.
സെമിനാറും അനുമോദനവും
ആലപ്പുഴ: സൗഹൃദവേദി സംഘടിപ്പിച്ച ആലപ്പുഴയുടെ ആരോഗ്യപ്രശ്നങ്ങൾ സെമിനാറും കലോത്സവ വിജയികൾക്കുള്ള അനുമോദന സമ്മേളനവും ആലപ്പുഴ ചടയംമുറി ഹാളിൽ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.