വാർഷികവും മെറിറ്റ് അവാർഡും
1263330
Monday, January 30, 2023 9:58 PM IST
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്ത് 5-ാം വാർഡ് എഡിഎസ് വാർഷികവും മെറിറ്റ് അവാർഡും നടത്തി. മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടന്ന വാർഷികം ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. മെറിറ്റ് വിതരണോദ്ഘാടനം എസ്. ദീപു നിർവഹിച്ചു. ഗീതാ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വിശ്വപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിജയകുമാരി ചികിത്സാസഹായവിതരണം നടത്തി. മെറിറ്റ് അവാർഡുകൾ വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് കുടുംബശ്രീ, ഓക്സിലറി, ബാലസഭ അംഗങ്ങളുടെ ഘോഷയാത്രയും തിരുവാതിരയും മറ്റ് കലാപരിപാടികളും നടന്നു.
ഇപ്റ്റ ചേർത്തല ടൗൺ
സമ്മേളനം നടത്തി
ചേർത്തല: ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ചേർത്തല ടൗൺ സമ്മേളനം ജില്ലാ സെക്രട്ടറി സജീവ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്. സുഗന്ധപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ പ്രതിഭകളെ ആദരിച്ചു. സെക്രട്ടറി അരുൺ ബാബു, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. നളിനപ്രഭ, ഗീതാ പുഷ്കരൻ, അഡ്വ.എൻ.ബാലചന്ദ്രൻ, നടൻ ജയൻ ചേർത്തല, മോഹനൻ ചെട്ടിയാർ, സുരേഷ് കണ്ടനാട്, എസ്.നിധി എന്നിവര്‍ പ്രസംഗിച്ചു.