കുഷ്ഠരോഗ നിർമാർജന ദിനാചരണവും ജീവകാരുണ്യ പ്രവർത്തനവും നടത്തി
1263331
Monday, January 30, 2023 9:58 PM IST
ചാരുംമൂട്: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ കുറ്റപ്പുഴ ഇടവക വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സൗഹൃദവേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനവും കുഷ്ഠരോഗ നിർമാർജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ നടത്തി. സൗഹൃദവേദി ചെയർമാൻ ഡോ. ജോണ്സണ് വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ആർഎംഒ ഡോ. സ്മിത ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിജു സോളമൻ സന്ദേശം നൽകി.
വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിന്റു സിജോ എന്നിവർ ചേർന്ന് ആശുപത്രിയിലെ രോഗികൾക്ക് ഉപയോഗിക്കാനുള്ള ഗ്രൈന്റർ, സോപ്പ്, ലോഷൻ എന്നിവ സൂപ്രണ്ട് ഡോ. പി.വി. വിദ്യക്കു കൈമാറി. നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ, സ്റ്റോർ സൂപ്രണ്ട് രാജേഷ്കുമാർ എസ്, സൗഹൃദ വേദി ജനറൽ സെക്രട്ടറി റെന്നി തോമസ്, സിസ്റ്റർ ഷാരോൺ, വുമൺസ് ഫെലോഷിപ്പ് അംഗങ്ങളായ ആശ ബിജു എന്നിവർ നേതൃത്വം നൽകി.