കൂടുതല് കേസുകള് തീര്പ്പാക്കിയതിനുള്ള പുരസ്കാരം ആലപ്പുഴയ്ക്ക്
1263675
Tuesday, January 31, 2023 10:29 PM IST
ആലപ്പുഴ: സംസ്ഥാന നിയമ സേവന അഥോറിറ്റി 2022ല് നടത്തിയ നാഷണല് ലോക് അദാലത്തുകളില് സംസ്ഥാന തലത്തില് ഏറ്റവും കൂടുതല് കേസുകള് തീര്പ്പാക്കിയതിനുള്ള പുരസ്കാരം ആലപ്പുഴ ജില്ലാ നിയമസേവന അഥോറിറ്റിക്ക് ലഭിച്ചു.
സംസ്ഥാന നിയമ സേവന അഥോറിറ്റിയുടെ വാര്ഷിക സമ്മേളനത്തില് ജില്ലാ ജഡ്ജിയും ജില്ലാ ലീഗല് സര്വീസസ് അഥോറിറ്റി ചെയര്മാനുമായ ജോബിന് സെബാസ്റ്റ്യന്, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി. ജലജാറാണി എന്നിവര് സംസ്ഥാന നിയമ സേവന അഥോറിറ്റി എക്സിക്യൂട്ടീവ് ചെയര്മാനായ ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രനില് നിന്നും പുരസ്കാരം ഏറ്റുവാങ്ങി.