കയര്‍ഫെഡിന്റെ കൊല്‍ക്കത്തയിലെ ഷോറൂം ഉദ്ഘാടനം
1263926
Wednesday, February 1, 2023 10:13 PM IST
ആലപ്പുഴ: കയര്‍ഫെഡിന്റെ കൊല്‍ക്കത്തയിലെ ഷോറൂം വ്യവസായ, കയര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ നവീകരിച്ച് ശക്തിപ്പെടുത്തി സംരക്ഷിക്കുമെന്നു മന്ത്രി രാജീവ് പറഞ്ഞു.
കേരളത്തിനു പുറത്ത് കയര്‍ഫെഡിന്റെ 25-ാമത് ഷോറുമാണ് കൊൽക്കത്തയിൽ ആരംഭിച്ചിരിക്കുന്നത്.
ഗുണമേന്മയുള്ള കയറില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ ലഭിക്കുന്ന പുതിയ വിപണന കേന്ദ്രം കൊല്‍ക്കത്ത കോര്പറേഷന് അമേര്‍സ്റ്റ് സ്ട്രീറ്റിലാണ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ കയര്‍ഫെഡ് ചെയര്മാന് ടി.കെ. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. കയര്‍ വികസന ഡയറക്ടറും കയര്‍ഫെഡ് മാനേജിംഗ് ഡയറക്ടറുമായ വി.ആര്. വിനോദ് ഐഎഎസ്, കൊല്‍ക്കത്ത മലയാളി സമാജം പ്രസിഡന്റ് ഡോ. കെ.കെ. കൊച്ചുകോശി, കയര്‍ബോര്‍ഡ് ഇന്‍സ്പെക്ടര്‍ കെ. ശിവന്, മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്. ആര്. സുനില്‍കുമാര്‍, കൊല്‍ക്കത്തയിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.