താഴത്തട്ടിൽ സ്ത്രീകൾ പീഡനമനുഭവിക്കുന്നു: രഞ്ജി പണിക്കർ
1263934
Wednesday, February 1, 2023 10:13 PM IST
ആലപ്പുഴ: സാമൂഹ്യ പുരോഗതിയിലും കുടുംബ ശക്തീകരണത്തിനും ചുരുങ്ങിയ കാലം കൊണ്ട് ജനശ്രീ മിഷനു നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതായി ചലച്ചിത്ര സംവിധായകൻ രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു.
കുടുംബശ്രീ, ജനശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ഒരു വിഭാഗം സ്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിൽ എത്തിയെങ്കിലും താഴത്തട്ടിൽ സ്ത്രീകൾ ഇപ്പോഴും പീഡനം അനുഭവിക്കുകയാണ്.
മദ്യം, മയക്കുമരുന്ന് ഇവകളുടെ വ്യാപനം മൂലം ദുരിതമനുഭവിക്കുന്നതും സ്ത്രീ സമൂഹമാണ്- അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ കെ. കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
മുതിർന്ന ജനശ്രീ നേതാവ് പുറക്കാട് ശംസുദ്ദീനെ കെപിസിസി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ആദരിച്ചു. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഡോ. ബേബി കമലം, വി. രാജു, കെ. കെ. ഷാജു, എ.എം. കബീർ തുടങ്ങിയവർ പ്രസംഗിച്ചു.