കർഷകദ്രോഹത്തിനെതിരേ പ്രതിഷേധ ധർണ
1263936
Wednesday, February 1, 2023 10:13 PM IST
ആലപ്പുഴ: കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷക യുണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടറേറ്റു പടിക്കൽ പ്രതിഷേധ ധർണ നടത്തി. കടത്തിൽനിന്നു കടത്തിലേക്കു തള്ളിവിടുന്ന സർക്കാർ നയം തിരുത്തണമെന്നും നെല്ലുവില ഉടൻ കൊടുക്കണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രാഹം കുറ്റപ്പെടുത്തി.
കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നാളിതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, ജോസ് കാവനാടൻ, സിറിയക് കാവിൽ, ബേബി പാറക്കാടൻ, ജോജോ ചേന്നങ്കര, സി.ടി. തോമസ്, ഇ. ഷാബ്ദിൻ, വി.എം. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.