കൈനകരി ചാവറ ഭവനിൽ തിരുനാൾ
1264005
Wednesday, February 1, 2023 10:43 PM IST
മങ്കൊമ്പ്: തീർഥാടനകേന്ദ്രമായ കൈനകരി ചാവറ ജന്മഗൃഹത്തിൽ വിശുദ്ധ ചാവറപ്പിതാവിന്റെ തിരുനാളിനും 218-ാം ജന്മദിനാഘോഷങ്ങൾക്കും തുടക്കമായി. മാന്നാനം ആശ്രമ പ്രിയോർ ജനറാൾ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ കൊടിയേറ്റി.
രണ്ടാം ദിനമായ ഇന്നു വൈകുന്നേരം മൂന്നിന് കരുണക്കൊന്ത, വിശുദ്ധ കുർബാന, നൊവേന, നേർച്ച. നാളെ വൈകുന്നേരം മൂന്നിന് കരുണക്കൊന്ത, ജപമാല, സമൂഹബലി, നൊവേന, നേർച്ച. നാലിന് വൈകുന്നേരം മൂന്നിന് കരുണക്കൊന്ത, ജപമാല, സമൂഹബലി, നൊവേന, നേർച്ച.
അഞ്ചിന് ജന്മദിനാഘോഷവും സാസ്കാരിക സമ്മേളനവും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. തോമസ് കെ. തോമസ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് തുടങ്ങിയവർ പ്രസം ഗിക്കും.
വൈകുന്നേരം മൂന്നിന് കരുണക്കൊന്ത, ജപമാല, വിശുദ്ധ കുർബാന സിഎംഐ സഭ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, നൊവേന, നേർച്ച. ആറിന് വെകുന്നേരം മൂന്നിന് കരുണക്കൊന്ത, ജപമാല, സമൂഹബലി, നൊവേന, നേർച്ച. ഏഴിന് വെകുന്നേരം മൂന്നിന് കരുണക്കൊന്ത, ജപമാല, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി, നൊവേന, നേർച്ച.
ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ചാവരുൾ പാരായണം, മൂന്നിന് കരുണക്കൊന്ത, ജപമാല, ലത്തീൻ റീത്തിൽ തിരുനാൾ കുർബാന ആലപ്പുഴ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ, നൊവേന, നേർച്ച. ആറിന് ജലഘോഷയാത്ര സിഎംഐ വികാരി ജനറാൾ റവ.ഡോ. ജോസി താമരശേരി ഉദ്ഘാടനം ചെയ്യും. പ്രധാന തിരുനാൾ ദിനമായ 10ന് വെകുന്നേരം മൂന്നിന് കരുണക്കൊന്ത, ജപമാല, തിരുനാൾ കുർബാന മെൽബൺ രൂപത നിയുക്ത സഹായമെത്രാൻ മാർ ജോൺ പനന്തോട്ടം, നൊവേന, നേർച്ച. തുടർന്ന് പ്രസുദേന്തി വാഴിക്കൽ, തിരുനാൾ പ്രദക്ഷിണം-ഫാ. തോമസ് പൊക്കാവരയത്ത്.