അം​ബി​കാ​മ്മ​യും കു​ഞ്ഞു​മോ​നും സെ​ലി​ബ്രി​റ്റീ​സ്; മാ​തൃ​ക​യാ​യി ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് യൂ​ണി​യ​ന്‍
Wednesday, February 1, 2023 10:43 PM IST
മാ​വേ​ലി​ക്ക​ര: ക​ലാ​ല​യ​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​യി മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് യൂ​ണി​യ​ന്‍. യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച ആ​ര്‍​ട്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് കോ​ള​ജി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​യാ​യ അം​ബി​കാ​മ്മ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ കു​ഞ്ഞു​മോ​നും ചേ​ര്‍​ന്നാ​ണ്. തൊ​ഴി​ലാ​ളി വ​ര്‍​ഗ​ത്തി​ന്‍റെ ക​ല എ​ന്ന അ​ര്‍​ഥം വ​രു​ന്ന സ്പാ​നി​ഷ് വാ​ക്കാ​യ ആ​ര്‍​ട് പ്രൊ​ലേ​റ്റേ​റി​യോ എ​ന്നാ​ണ് ഫെ​സ്റ്റി​ന് പേ​രു ന​ല്‍​കി​യ​ത്.
വാ​ക്കി​നെ അ​ന്വ​ര്‍​ഥ​മാ​ക്കി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച യൂ​ണി​യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ​യാ​കെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. പ​ണം ചെ​ല​വ​ഴി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് സെ​ലി​ബ്രി​റ്റി​ക​ളെ എ​ത്തി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന യൂ​ണി​യ​നു​ക​ള്‍​ക്ക് ബി​ഷ​പ് മൂ​റി​ലെ എ​സ്എ​ഫ്ഐ നേ​തൃ​ത്വം മാ​തൃ​ക​യാ​വും. 1964 ല്‍ ​സ്ഥാ​പി​ക്ക​പ്പെ​ട്ട കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ആ​ര്‍​ട്സ് ഫെ​സ്റ്റ് ഈ ​നി​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പ​ട്ട​ത്.