തിരുനാൾ
1264292
Thursday, February 2, 2023 10:37 PM IST
ചേര്‍ത്തല: വെട്ടയ്ക്കൽ അരാശുപുരം സെന്റ് ജോർജ് ഇടവകയുടെ കഴുന്നുപുര സെന്റ് മേരീസ് ചാപ്പലിൽ കാണിക്കമാതാവിന്റെ പ്രഥമ തിരുനാൾ ഇന്നുമുതൽ അഞ്ചുവരെ നടക്കും. പോർച്ചുഗീസുകാരുടെ വരവിനു മുമ്പേ സ്ഥാപിതമായ ചാപ്പൽ പ്രാദേശിക ജൂതന്മാരുടെ പക്കൽനിന്ന് ഫാ. ജോർജ് അഴീക്കൽ മുഖേന കൈമാറി ലഭിച്ചതും നാനാജാതി മതസ്ഥർ വണങ്ങുന്നതുമാണ്. പ്രഥമ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് ഇന്നു രാവിലെ ഒമ്പതുമുതൽ 102 വിശുദ്ധരുടെ തിരുശേഷിപ്പുകൾ കണ്ടു വണങ്ങുന്നതിനുള്ള അപൂർവ അവസരമുണ്ടാകും.
വൈകുന്നേരം അഞ്ചിന് തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. കൊല്ലം രൂപത എമിരറ്റസ് ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികനാകും. വേസ്പരദിനമായ നാളെ വൈകുന്നേരം 5.30 മുതൽ ജപമാല, ദിവ്യബലി, നൊവേന, ലുത്തീനിയ, വേസ്പര, ആശീർവാദം എന്നിവ നടക്കും. ഫാ. ഫ്രാൻസിസ് പൂപ്പാടി, ഫാ. ജോൺസൺ തൗണ്ടയിൽ എന്നിവർ കാർമികരാകും.
പ്രധാന തിരുനാൾ ദിനമായ അഞ്ചിന് രാവിലെ ഒമ്പതിന് ജപമാലയും തുടർന്ന് സമൂഹബലിയും നടക്കും. കൊച്ചി രൂപതയിലെ നവവൈദികർ നേതൃത്വം നൽകും. തുടര്‍ന്ന് പ്രദക്ഷിണം, ലുത്തീനിയ, പരിശുദ്ധകുർബാനയുടെ ആശീർവാദവും ഉണ്ടാകും.