എസി റോഡിൽ ഗതാഗതം നിരോധിച്ചു
1264573
Friday, February 3, 2023 11:19 PM IST
മങ്കൊമ്പ് : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പാറക്കൽ ചെറിയ പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ്ജോലികൾ നടക്കുന്നതിനാൽ ഇന്നു രാത്രി 10 മുതൽ നാളെ രാവിലെ നാലു വരെ ഗതാഗതം നിരോധിച്ചു.
കോൺക്രീറ്റ് ചെയ്യുന്ന വാഹനങ്ങൾ നിലവിലെ സർവീസ് റോഡിൽ നിർത്തിയിട്ടാണ് മേൽ പറഞ്ഞ പ്രവൃത്തി നടത്തുന്നത്. വാഹനങ്ങളുടെ ഗതാഗതം ഈ ഭാഗത്തുകൂടി മേല്പറഞ്ഞ സമയത്ത് സാധിക്കുകയില്ല.
ആയതിനാൽ ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള എല്ലാവാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പടെ) മേൽ പറഞ്ഞ സമയത്ത് തിരുവല്ല-അമ്പലപ്പുഴ വഴി ആലപ്പുഴക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല വഴി ചങ്ങനാശേരിക്കും പോകേണ്ടതാണെന്നു അധികൃതർ അറിയിച്ചു.