ആലപ്പുഴ മണ്ഡലത്തില്‍ ടൂറിസം പദ്ധതികൾ
1264579
Friday, February 3, 2023 11:20 PM IST
ആലപ്പുഴ: ബജറ്റിൽ ആലപ്പുഴ നിയോജക മണ്ഡലത്തിനു പത്ത് പദ്ധതികൾക്കു തുക അനുവദിച്ചു. മണ്ഡലത്തിൽ ടൂറിസം മേഖലയിലെ വളർച്ചയ്ക്കുള്ള പദ്ധതികളാണ് പ്രധാനമായും.
മാരാരി ബീച്ച് നവീകരണത്തിന് അഞ്ചു കോടി. തുമ്പോളി സെന്റ് തോമസ്, പൂങ്കാവ് പള്ളി തീര്‍ഥാടക ടൂറിസം രണ്ടു കോടി രൂപ, കലവൂര്‍ അസാപ്പ് നവീകരണം രണ്ടു കോടി രൂപ. സ്മാർട്ട് അങ്കണവാടികൾ രണ്ടു കോടി, ആലപ്പുഴ ഫ്ളോട്ടിംഗ് ഫയര്‍ സ്റ്റേഷൻ ഒരു കോടിയും അനുവദിച്ചു.
എസ്ഡിവി സ്കൂള്‍ കളിസ്ഥലത്തിനു മൂന്നു കോടി, നെഹ്രുട്രോഫി വള്ളംകളി പവലിയൻ പുനരുദ്ധാരണത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
മിനി സിവില്‍ സ്റ്റേഷനില്‍ വിപണനകേന്ദ്രം, ക്രഷ് രണ്ടുകോടി രൂപയും ഡി അഡിക്ഷന് സെന്ററിന് ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വയോജന വിശ്രമം കേന്ദ്രത്തിനായി ഒരു കോടി. ആലപ്പുഴ രാജാ കേശവദാസ് നീന്തൽ കുളം അക്വാട്ടിക് ഹോസ്റ്റൽ കം സ്പോർട്സ് സെന്ററിന്റെ വികസനത്തിനായി 50 ലക്ഷം അനുവദിച്ചു.
കനോയിംഗ് കയാക്കിംഗ് പരിശീലന കേന്ദ്രത്തിന് അഞ്ചു കോടി നൽകും.