ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് സമിതി
1265082
Sunday, February 5, 2023 9:27 PM IST
അമ്പലപ്പുഴ: ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ സ്നേഹ സ്പർശമെന്ന പേരിൽ പാലിയേറ്റീവ് സമിതിക്കു തുടക്കമിട്ടു. പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാർഡ് പള്ളിവെളി കേന്ദ്രീകരിച്ചാണ് പാലിയേറ്റീവ് സമിതിയുടെ പ്രവർത്തനത്തിനു തുടക്കമായത്. ആംബുലൻസ് സർവീസ്, ഓക്സിജൻ സിലിണ്ടർ, ആശുപത്രി കട്ടിലുകൾ, എയർ ബെഡ്, വീൽചെയറുകൾ, വാക്കർ, നെബുലൈസർ എന്നിവ രോഗികൾക്ക് സൗജന്യമായി എത്തിച്ചു നൽകും.
പള്ളിവെളിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം ഉദ്ഘാടനം നിർവഹിച്ചു. സമിതി ചെയർമാൻ നാസർ ബി. താജ് അധ്യക്ഷത വഹിച്ചു. പിവിഎസ്ഐഎസ് പ്രസിഡന്റ് സി.എ. സലിം മുഖ്യാതിഥിയായിരുന്നു. ആലപ്പുഴ ജില്ലാ ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പ്രസിഡന്റ് എം. ഷഫീക്ക് മുഖ്യപ്രഭാഷണം നടത്തി.