റോ​ഡ് ടാ​ർ ചെ​യ്തു
Sunday, February 5, 2023 9:28 PM IST
മാ​ന്നാ​ർ: ക​ഴി​ഞ്ഞ 13 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ടു മു​ല്ല​ശേ​രി​ക​ട​വ് അ​രി​കു​പു​റം ബം​ഗ്ലാ​വി​ൽ​പ​ടി റോ​ഡ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. പാ​വു​ക്ക​ര മൂ​ന്നാം വാ​ർ​ഡി​ൽ 2010-ൽ ​ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റോ​ഡ് നി​ർ​മിച്ച​ത്. മെ​മ്പ​ർ സ​ലീ​ന നൗ​ഷാ​ദി​ന്‍റെ പ​രി​ശ്ര​മ ഫ​ല​മാ​യി അ​വ​ഗ​ണ​ന​യി​ൽ കി​ട​ന്ന റോ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.
ഇ​പ്പോ​ൾ റോ​ഡി​ൽ യാ​ത്ര ചെ​യ്താ​ൽ മു​ല്ല​ശേ​രി ക​ട​വി​ൽനി​ന്നും മാ​ന്നാ​ർ - വീ​യ​പു​രം റോ​ഡി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും. അ​രി​കുപു​റം മാ​ന്ത​റ​യി​ൽ പ​ടി​യ​റ്റുക​ട​വ് റോ​ഡു​മാ​യി ഒ​ന്നി​ച്ചു ചേ​ർ​ത്താ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.