ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ചു
1265734
Tuesday, February 7, 2023 11:12 PM IST
മങ്കൊമ്പ്: ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സമൂഹത്തിൽ വിദ്വേഷകരമായ സമുദായ സ്പർധ യും വർഗീയ ചേരിതിരിവും വളർത്തുന്നതിനുള്ള ഗൂഢമായ നീക്കത്തെ യോഗം ശക്തമായി അപലപിച്ചു. സി.ടി. തോമസ്, ജോസി കുര്യൻ, ചാക്കപ്പൻ ആന്റണി, ജോസഫ് തോമസ്, ടോമിച്ചൻ മേപ്പുറം, തോമസ് വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: പഴയങ്ങാടി മാതൃ-പിതൃവേദി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ കുസുമം റോസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു ജോർജ് അധ്യക്ഷത വഹിച്ചു. റോയ് വേലിക്കേറ്റിൽ, രാജു കോട്ടപ്പറമ്പിൽ, സിൻസി, ലാലി, പൗലോസ് എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: ബൈബിൾ കത്തിച്ച നടപടിയിൽ കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ പ്രതിഷേധിച്ചു. ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലിൽ, കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറി ടോമിച്ചൻ മേത്തശേരി, മദർ സൂപ്പിരിയർ സിസ്റ്റർ കുസുമം റോസ് ഫൊറോന പ്രസിഡന്റ് ടോമി കടവൻ, കുഞ്ഞുമോൻ ബംഗ്ലാവപറമ്പ്, ഷാജി പോൾ ഉപ്പൂട്ടിൽ, ജോസഫ് ജോർജ് വടക്കൻമുറി തുടങ്ങിയവർ നേതൃത്വം നല്കി.
ചാരുംമൂട്: വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിനെതിരേ എംസിവൈഎം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിൽ പ്രതിഷേധ സദസും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. എംസിവൈഎം ഭദ്രാസന പ്രസിഡന്റ് ജിതിൻ ഷാജി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഏബ്രഹാം മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് മുകളുംപുറത്ത് ആമുഖ പ്രഭാഷണം നടത്തി. ഫാ. ജോബ് കല്ലുവിള മുഖ്യപ്രഭാഷണം നടത്തി. യൂഹാന്നോൻ പുത്തൻവീട്ടിൽ റമ്പാൻ, രഞ്ജു രാജു, കിച്ചു തോമസ് എന്നിവർ പ്രസംഗിച്ചു.
ചേര്ത്തല: വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് പള്ളിപ്പുറം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും പ്രാർഥനയും നടത്തി. തിരുനല്ലൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ പ്രാർഥനാസംഗമം തിരുനല്ലൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജേക്കബ് കൊഴുവള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. വർഗീസ് പുന്നയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മാർട്ടിൻ ജോസഫ്, ജോബി ജോസഫ്, ബിജു കണ്ടത്തിൽ, ഏബ്രഹാം പോൾ, വർഗീസ് കടെപറപ്പിൽ, സണ്ണി കിഴക്കേവാലേഴത്ത്, ജിമ്മി വർഗീസ്, ലിജു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.