കെപിസിസിയുടെ 138 ചലഞ്ചിൽ കർഷക കോൺഗ്രസിന്റെ പങ്കാളിത്തം ഉറപ്പാക്കും
1273875
Friday, March 3, 2023 10:42 PM IST
ആലപ്പുഴ: കെപിസിസി ആഹ്വാനം ചെയ്ത 138 ചലഞ്ചിൽ കർഷക കോൺഗ്രസിന്റെ ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മാത്യു ചെറു പറമ്പൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുഞ്ഞനാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പച്ചത്തേങ്ങ സംഭരണത്തിൽ സർക്കാർ കാട്ടുന്ന കുറ്റകരമായ അനാസ്ഥയും സംഭരിച്ച നെല്ലിന്റെ വില പൂർണമായി നൽകാത്തതിലും സംഭരണ വില 35 രൂപയായി വർധിപ്പിക്കാത്തതിലും യോഗം പ്രതിഷേധിച്ചു.
കർഷക കോൺഗ്രസ് ജില്ലാ നേതാക്കളായ സിബി മൂലംകുന്നം പി. മേഘനാഥൻ, എം.കെ. സുധാകരൻ അമ്പു വൈദ്യൻ, കെ.കെ. മാധവൻ, എൻ. സ്വാമിനാഥൻ, തോമസുകുട്ടി മുട്ടശേരി, മാത്തുക്കുട്ടി കഞ്ഞിക്കര, എൻ. ചന്ദ്രമോഹനൻ, റംല കാമ്പള്ളി, വടുതല ജി. വത്സപ്പൻ, കെ. എം. അഷറഫ് പാണാവള്ളി, കെ.പി. പ്രശാന്ത് ചേർത്തല തുടങ്ങിയവർ പ്രസംഗിച്ചു.