പഞ്ചായത്ത് വാഹനം സ്വകര്യ ആവശ്യത്തിന് ഉപയേഗിച്ചാൽ വഴിയിൽ തടയും
1279111
Sunday, March 19, 2023 10:30 PM IST
മാന്നാർ: പഞ്ചായത്തിന്റെ വാഹനം പ്രസിഡന്റ് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് തുടർന്നാൽ കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടയുമെന്ന് കെപിസിസി സെക്രട്ടറി എബി കുരിയാക്കോസ് പറഞ്ഞു. പഞ്ചായത്ത് ഭരണസമതി യുഡിഫ് അംഗങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും അഴിമതിക്കെതിരെയും പഞ്ചായത്തു വാഹനം ദുരുപയോഗം ചെയ്യുന്നതിനെതിരെയും മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധർണ ഉദ്ഘാടനം ചെയ്യുകയാരിന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അധ്യക്ഷത വഹിച്ചു. അജിത്ത് പഴവൂർ, ബാലസുന്ദരപ്പണിക്കർ, ടി.കെ. ഷാജഹാൻ, റ്റി.എസ്. ഷെഫിക്, പി.ബി. സലാം, അനിൽ മാന്തറ, സാബു ട്രാവൻകൂർ എന്നിവർ പ്രസംഗിച്ചു.