തീരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരസദസ്
1279372
Monday, March 20, 2023 10:30 PM IST
ആലപ്പുഴ: തീരദേശമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍കേട്ട് മനസിലാക്കി പരിഹരിക്കുന്നതിന് എംഎല്‍എമാരുടെ അധ്യക്ഷതയില്‍ തീരസദസ് സംഘടിപ്പിക്കുന്നു.
ജനങ്ങളോട് നേരിട്ട് സംസാരിച്ച് അവര്‍ നേടിരുന്ന പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് തീരസദസ്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തീരസദസ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ തീരദേശ മണ്ഡലങ്ങളായ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളാണ് സദസ് ചേരുന്നത്.
ഒരു ദിവസം രണ്ടു മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഒരു മണ്ഡലത്തിലും ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി ഏഴുവരെ അടുത്ത മണ്ഡലത്തിലും എന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടു മണിക്കൂര്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും അടുത്ത രണ്ടു മണിക്കൂര്‍ മത്സ്യത്തൊഴിലാളികളുടെ പരാതിപരിഹാരവും നടക്കും.
മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങയിവരും പരിപാടിയില്‍ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് പ്രയോജനപ്പെുടുത്തി പ്രാദേശികമായ പരിഗണന നല്കി നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ് കൂടിയാണിത്.
സദസില്‍ പങ്കെടുക്കാനായി മത്സ്യത്തൊഴിലാളികള്‍ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in എന്ന വെബ്സൈറ്റില്‍ നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈനായോ മത്സ്യഭവനുകള്‍ മുഖേന നേരിട്ടോ നല്‍കണം. പരാതികള്‍/ അപേക്ഷകള്‍ ഏപ്രില്‍ 15 നകം നല്‍കണം.
ഇങ്ങനെ ലഭിക്കുന്ന പരാതികളും അപേക്ഷകളും മാത്രമേ തീരസദസ് പരിപാടിയിലൂടെ തീര്‍പ്പാക്കുവാന്‍ സാധിക്കുകയുള്ളു.