ആലപ്പുഴ: പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷനും പൗള്‍ട്രി വികസന കോര്‍പറേഷനും ചേര്‍ന്ന് മുട്ടക്കോഴിവളര്‍ത്തല്‍, ബ്രോയിലര്‍ ഫാമുകള്‍, മാര്‍ക്കറ്റിംഗ് അഡ്വൈസ്, പൗള്‍ട്രി കോര്പറേഷന് ഔട്ട്ലെറ്റുകള് എന്നിവ തുടങ്ങാനുള്ള സഹായം നല്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന താത്പര്യമുള്ള അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവജനങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി നേരിട്ട് ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477-2262326, 9400068504.
മഹിളാ മോർച്ച പ്രതിഷേധം
അമ്പലപ്പുഴ: കാക്കാഴം എസ്എൻവി ടിടിഐക്കു മുന്നിൽ മഹിളാ മോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർഥിനികളോട് മോശമായി പെരുമാറിയ കേസിൽ സിപിഎം ജനപ്രതിനിധികൂടിയായ അധ്യാപകനെതിരേ രക്ഷിതാക്കൾ നൽകിയ പരാതി പൂഴ്ത്തിയ പ്രഥമാധ്യാപികയ്ക്കെതിരേ നടപടി എടുക്കുക, ആരോപണ വിധേയനായ അധ്യാപകനെ സർവീസിൽനിന്നു നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹിളാ മോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് മഞ്ജു ഷാജി അധ്യക്ഷത വഹിച്ചു. സമരം ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സന്ധ്യ സുരേഷ്, അനിൽ പാഞ്ചജന്യം, ബീന കൃഷ്ണകുമാർ, ജ്യോതി ലക്ഷ്മി, കെ. രമണി, ശ്രീക്കുട്ടി അരുൺ തുടങ്ങിയവർ പങ്കെടുത്തു.