"ലൈ​സ​ൻ​സു​ള്ള​വ​ർ മാ​ത്ര​മേ വ​യ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യാ​വൂ'
Tuesday, March 21, 2023 10:51 PM IST
ആ​ല​പ്പു​ഴ: വൈ​ദ്യു​ത വ​യ​റിം​ഗ് ജോ​ലി​ക​ൾ ലൈ​സ​ൻ​സും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും നേ​ടി​യ​വ​ർ മാ​ത്രം ചെ​യ്താ​ലേ വൈ​ദ്യു​തി മേ​ഖ​ല​യി​ൽ വ​ർ​ധിച്ചുവ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ എ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ പ​റ​ഞ്ഞു. കേ​ര​ള ഇ​ലക്‌ട്രിക്ക​ൽ വ​യ​ർ​മെ​ൻ ആൻഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ഇ​ഡ​ബ്ല്യു​എ​സ്എ) ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​ളു​ക​ൾ വ​യ​റിം​ഗ് ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ന്ന​തു മൂ​ലം വൈ​ദ്യു​തി ചോ​ർ​ച്ച​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ജ​യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ജി​ല്ലാ ട്ര​ഷ​റ​ർ സി.​വി. രാ​ജു വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.