വികാരനിർഭരമീ യാത്രപറയൽ
Wednesday, March 22, 2023 10:55 PM IST
രാ​ജു കു​ടി​ലി​ൽ
ച​ങ്ങ​നാ​ശേ​രി: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ നി​ശ​ബ്ദ​മാ​യി സിം​ഹാ​സ​ന ദേ​വാ​ല​യ​ത്തോ​ടു യാ​ത്ര ചോ​ദി​ച്ച​തു വി​കാ​ര​നി​ർ​ഭ​ര​മാ​യ കാ​ഴ്ച​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ നാ​ലാം ഭാ​ഗ​ത്താ​യി​രു​ന്നു ഈ ​ശു​ശ്രൂ​ഷ. ബ​ലി​പീ​ഠ​ത്തി​ലും ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള​ള വാ​തി​ലു​ക​ളി​ലും ആ​ന​വാ​തി​ലി​ലും മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​ഭാ​ഗം മു​ട്ടി​ച്ചാ​യി​രു​ന്നു പ്ര​തീ​കാ​ത്മ​ക യാ​ത്ര ചോ​ദി​ക്ക​ൽ.
ബ​ലി​പീ​ഠ​ത്തി​ൽ മൃ​ത​ദേ​ഹം മു​ട്ടി​ച്ച​പ്പോ​ൾ വി​ട വാ​ങ്ങു​ന്നേ​ൻ പ​രി​പാ​വ​ന​മാം ബ​ലി​വേ​ദി​ക​യേ, വി​ട വാ​ങ്ങു​ന്നേ​ൻ എ​ന്നു ഗാ​യ​ക സം​ഘം പാ​ടി. വ​ല​തു വ​ശ​ത്തെ​യും ഇ​ട​തു വ​ശ​ത്തെ​യും വാ​തി​ലു​ക​ൾ​ക്കു സ​മീ​പ​മെ​ത്തി യാ​ത്ര പ​റ​ഞ്ഞ​ശേ​ഷം ആ​ന​വാ​തി​ൽ​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ “ഇ​നി​യെ​ൻ പ്രി​യ​രേ പോ​കു​ന്നു ഞാ​ൻ, അ​ന്തി​മ​യാ​ത്രാ വ​ന്ദ​ന​മോ​ടേ, ദേ​വാ​ല​യ​മേ പോ​കു​ന്നു ഞാ​ൻ, ക​ർ​മങ്ങ​ൾ​ക്കാ​യ് വ​രി​കി​ല്ലി​നി​മേ​ൽ’’ എ​ന്ന ഗാ​നം ദേ​വാ​ല​യ​ത്തി​ൽ നി​റ​ഞ്ഞു.
മെ​ത്രാ​ന്മാ​രും വൈ​ദി​ക​രു​മ​ട​ക്കം ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത ആ​യി​ര​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. അ​മ്പ​തോ​ളം മെ​ത്രാ​ന്മാ​രാ​ലും നാ​നൂ​റോ​ളം വൈ​ദി​ക​രാ​ലും അ​നു​ഗ​ത​നാ​യി വ​ലി​യ പി​താ​വ് കാ​ൽ നൂ​റ്റാ​ണ്ടോ​ളം ത​ന്‍റെ സിം​ഹാ​സ​ന ദേ​വാ​ല​യ​മാ​യി​രു​ന്ന ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ പ​ടി​യി​റ​ങ്ങി.