ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ വീഡിയോ ഇട്ട ശേഷം ജീവനൊടുക്കി
1280282
Thursday, March 23, 2023 11:00 PM IST
കായംകുളം: ഭാര്യയും കുടുംബക്കാരും ചതിച്ചെന്നാരോപിച്ചു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജു രാജ് (40) ആണ് തൂങ്ങി മരിച്ചത്. ന്യൂസിലൻഡിലാണ് ബൈജു രാജുവിനു ജോലി. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യ വീട്ടുകാർ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ അകറ്റിയെന്നും വീഡിയോയിൽ കരഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചിരുന്നു.
കായംകുളം ബോയ്സ് ഹൈസ്കൂളിനു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെന്നു പറഞ്ഞു കുറച്ചുപേരുടെ പേരുകളും വിലാസവും മറ്റു കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. കായംകളം പോലീസ് മേൽനടപടി സ്വീകരിച്ചു. വിഡിയോയിൽ പരാമർശിക്കുന്നവരെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.