ഫാനുകൾ സംഭാവന ചെയ്തു
1280875
Saturday, March 25, 2023 10:49 PM IST
അമ്പലപ്പുഴ: ആലപ്പി ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം ആലപ്പുഴ വനിത - ശിശു ആശുപത്രിയിലേക്ക് ഫാനുകൾ സംഭവനചെയ്തു.
പീഡിയാട്രിക് ഒപി കൗണ്ടറിനു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിലാണ് 12,000 രൂപ ചെലവിൽ വയറിംഗ് ഉൾപ്പടെയുള്ള ജോലികൾ പൂർത്തീകരിച്ചു മൂന്നു ഫാനുകൾ ലഭ്യമാക്കിയത്. എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എച്ച്. ലേഖ, വൈസ് പ്രസിഡന്റ് സി.ഡി. സജിത് റാം, ഭരണ സമിതി അംഗങ്ങളായ സുരേഷ് കുമാർ, മുഹമ്മദ് സാലി, സുനിൽകുമാർ, ലക്ഷ്മി, സനൽകുമാർ, ആസാദ്, സംഘം സെക്രട്ടറി പി.യു. രേഖ, ജീവനക്കാരായ സിന്ധു, ധനീഷ്, വിഷ്ണു, വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായ വി.സി. രാജേഷ് എന്നിവർ പങ്കെടുത്തു.