ദേ​ശീ​യ​പാ​ത​യി​ല്‍ ലോ​റി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക്ക് പ​രി​ക്ക്
Saturday, March 25, 2023 11:02 PM IST
ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ ലോ​റി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക്ക് പ​രി​ക്ക്. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 27-ാം വാ​ര്‍​ഡ് വെ​റു​ങ്ങോ​ട്ട​യ്ക്ക​ല്‍ സ​ണ്ണി​യു​ടെ മ​ക​ള്‍ സ​നാ മ​രി​യ​ (14)യെ ഗു​രു​ത​ര ​പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.45 ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല വ​ല്ല​യി​ല്‍ ജം​ഗ്ഷ​നു​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി സ​നാ​മ​രി​യ സൈ​ക്കി​ളി​ല്‍ ഹൈ​വേ മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ബോ​ട്ടി​ലു​മാ​യി വ​ന്ന ഗ്രീ​ന്‍​വാ​ലി​യു​ടെ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ റോ​ഡി​ന്‍റെ സൈ​ഡി​ലേ​ക്ക് വെ​ട്ടി​ച്ച ലോ​റി സ​മീ​പ​മു​ള്ള ട്രാ​ന്‍​സ്ഫോ​ര്‍​മ​റിൽ ഇ​ടി​ച്ചു മ​റി​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ഒ​ടി​ഞ്ഞു​തൂ​ങ്ങി. വ​യ​റു​ക​ള്‍ പൊ​ട്ടി താ​ഴെ​വീ​ണ​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

ത​ല​യ്ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റ സ​നാ മ​രി​യ​യെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍​ത​ന്നെ ചേ​ര്‍​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.