യുവപ്രതിഭാ പുരസ്കാര വേദിയിൽ നൃത്തംചവിട്ടി മന്ത്രി
1280891
Saturday, March 25, 2023 11:02 PM IST
ആലപ്പുഴ: യുവ പ്രതിഭാ പുരസ്കാര വേദിയിൽ നൃത്തം ചവിട്ടി മന്ത്രി സജി ചെറിയാൻ. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരത്തിന്റെ വിതരണ ചടങ്ങിലാണ് മന്ത്രിയുടെ നൃത്തം അരങ്ങേറിയത്.
ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ അതുല്‍ നറുകരയുടെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ടിനൊപ്പമാണ് മന്ത്രി ചുവടുവച്ചത്. മന്ത്രിയുടെ ഡാൻസിനു താളംപിടിച്ച് എച്ച്. സലാം എംഎൽഎയും ഒപ്പമുണ്ടായിരുന്നു.