ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1281268
Sunday, March 26, 2023 10:09 PM IST
മാന്നാർ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റും കേരള എക്സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ചെന്നിത്തല സെന്റ് ജോർജ് ഹോറോബ് യാക്കോബായ പള്ളിയിൽ നടന്ന ലഹരിവിരുദ്ധ ക്ലാസിനു ചെങ്ങന്നൂർ അസി. എക്സൈസ് ഇൻസ്പെക്ടർ അരുൺ വി. നേതൃത്വം നൽകി. വികാരി ഫാ. അരുൺ ബോസ് ഉദ്ഘാടനം നിർവഹിച്ചു. ജിതേഷ് ചെന്നിത്തല അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി നിയാസ് മാന്നാർ, ഫാ. സജി കാവുംപുറത്ത്, സജി എണ്ണക്കാട്, സാമുവൽ പി.ജെ, ജോർജ് ഫിലിപ്പ്, അനന്തൻ, മഹേഷ് എ, അനീഷ് കുമാർ, സാമു ഭാസ്കർ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ രൂപത സൊസൈറ്റി
സംരംഭകത്വ ലോൺ വിതരണം ഇന്ന്
ആലപ്പുഴ: ആലപ്പുഴ രൂപത സൊസൈറ്റി കോൾപിംഗ് സംഘടനയുടെ കീഴിൽ രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന കോൾപിംഗ് യൂണിറ്റുകൾക്കായുള്ള സംരംഭകത്വ ലോൺ വിതരണം ഇന്ന് നടക്കും. സ്വയം തൊഴിൽ സംരംഭകരേയും യൂണിറ്റുകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ ഇന്നു വൈകുന്നേരം മൂന്നിനു പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ അധ്യക്ഷത വഹിക്കും.