പുരസ്കാര സമർപ്പണം നടത്തി
1281272
Sunday, March 26, 2023 10:09 PM IST
ചേർത്തല: യുവകലാസാഹിതിയുടെ ആറാമത്തെ വയലാർ രാമവർമ കവിത പുരസ്കാര സമർപ്പണ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുരസ്കാര ജേതാവ് മാധവൻ പുറച്ചേരിക്ക് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാ കൃഷ്ണൻ അവാര്‍ഡ് സമ്മാനിച്ചു. പ്രശസ്തി പത്രം അഡ്വ. വി. മോഹൻദാസ് സമർപ്പിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയുടെ ചലച്ചിത്ര ജീവിതം ആസ്പദമാക്കി ജൂലി ശാരംഗപാണി രചിച്ച ശാരംഗ പാണിനീയം എന്ന പുസ്തകം മന്ത്രി പി. പ്രസാദ് പ്രകാശനം നടത്തി. സ്വാഗതസംഘം ചെയർമാൻ എൻ.എസ്. ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കൽ, ഇ.എം. സതീശൻ, സെക്രട്ടറി ആസിഫ് റഹീം, പി.കെ. മേദിനി, എം.സി. സിദ്ധാർഥൻ, ഗീത തുറവൂർ, ഡി. ഹർഷകുമാർ, പി.എസ്. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
സൈക്കിളുകളും സ്കൂൾ
ബാഗുകളും വിതരണം ചെയ്തു
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി സഞ്ചാരം പദ്ധതിയിലൂടെ കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിവിധ സ്കൂളുകളിലെ നിർധനരായ പെൺകുട്ടികൾക്ക് സൈക്കിളുകളും സ്കൂൾ ബാഗുകളും വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. സഞ്ചാരം ചെയർമാൻ വേണുഗോപാലപണിക്കർ, മാത്യു ജോസഫ്, മുഹമ്മദ് അസ്ലം എന്നിവർ പ്രസംഗിച്ചു.