അ​ശ​ര​ണ​ർ​ക്ക് താ​ങ്ങാ​യി പ​താ​ക​ദി​നം
Sunday, March 26, 2023 10:26 PM IST
എ​ട​ത്വ: സ​മൂ​ഹ​ത്തി​ൽ ദാ​രി​ദ്ര്യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന അ​ശ​ര​ണ​ർ​ക്ക് താ​ങ്ങാ​യി മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി കാ​തോ​ലി​ക്കാ പ​താ​ക​ദി​നം ആ​ന​പ്ര​മ്പാ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ ന​ട​ന്നു. ഇ​ട​വ​ക​യി​ലോ പ​രി​സ​ര​ത്തോ ആ​ഹാ​ര​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രാ​യി ആ​രും ഉ​ണ്ടാ​ക​രു​തെ​ന്ന സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​യി​രം രൂ​പവീ​തം വി​ല​വ​രു​ന്ന ഇ​രു​പ​ത്ത​ഞ്ച് ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
മ​ല​ങ്ക​ര സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ആ​ന​പ്ര​മ്പാ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ വി​കാ​രി ഫാ.​ ഷി​ബു ടോം ​വ​ര്‍​ഗീ​സ് പ​താ​ക ഉ​യ​ർ​ത്തി.