കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Monday, March 27, 2023 11:56 PM IST
അ​മ്പ​ല​പ്പു​ഴ: കാ​ർ​ഷി​ക, മ​ത്സ്യ​മേ​ഖ​ല​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യും ഭ​വ​ന നി​ർ​മാണ​ത്തി​നു പ​ണം വ​ക​യി​രു​ത്തി​യും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​യ​ൽ ഫ്ലോ ​പ​മ്പി​ന് 68.86 ല​ക്ഷം രൂ​പ​യും അ​നു​യോ​ജ്യ​മാ​യ ക​ര​കൃ​ഷി ഉ​ൾ​പ്പ​ടെ ഉ​ള്ള​വ​യ്ക്ക് പത്തുല​ക്ഷ​വും ക്ഷീ​ര​മേ​ഖ​ല​യി​ൽ 40 ല​ക്ഷ​വും രൂ​പ വ​ക​യി​രു​ത്തി​യ ബ​ജ​റ്റി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 1,75,44,200 രൂ​പ​യും പ​റ​വൂ​ർ ബീ​ച്ച് ടൂ​റി​സം പ​ദ്ധ​തി​ക്കും ഒ​പ്പം കു​ടും​ബ​ശ്രീ വി​ൽ​പ്പ​ന വി​പ​ണ​ന മേ​ള​ക്കു​മാ​യി 3 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു.
56,25,08,563 രൂ​പ വ​ര​വും, 56,13,52,763 രൂ​പ ചെ​ല​വും, 11,55,800 - രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബജ‌റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി വി​ദ്യാ​ന​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ് അ​ധ്യ​ക്ഷ​യാ​യി.

സേ​വ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി
ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ബ​ജ​റ്റ്

ചെ​ങ്ങ​ന്നൂ​ർ: സേ​വ​നമേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി​യ ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൂസ​മ്മ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​വ​ന മേ​ഖ​ല​യ്ക്ക് 83 കോ​ടി 67 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. അ​മൃ​ത് ഗാ​ർ​ഹി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അഞ്ചു കോ​ടി, ഭ​വ​ന​പ​ദ്ധ​തി​ക​ള്‍​ക്ക് 50 ല​ക്ഷം, വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് സം​വി​ധാ​നം 10 ല​ക്ഷം, ആ​യുർ​വേ​ദ ആ​ശു​പ​തി​ക്ക് 12 ല​ക്ഷം, പൊ​തു കു​ടി​വെ​ള്ള വി​ത​ര​ണം 25 ല​ക്ഷ​വും വ​ക​യി​രു​ത്തി.
ഷേ​ര്‍​ലി രാ​ജ​ന്‍, ഓ​മ​നാ വ​ഗീ​സ്, കു​മാ​രി.​റ്റി, പി.​ഡി. മോ​ഹ​ന​ന്‍, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ന്‍, ബി. സു​ധി​ന്‍ തു​ട​ങ്ങി​യ​വ​ർ ബജറ്റിൽ പ​ങ്കെ​ടു​ത്തു.