മെഡൽ ജേതാവിനെ അനുമോദിച്ചു
1282093
Wednesday, March 29, 2023 10:27 PM IST
മങ്കൊമ്പ്: ദേശീയ ഡ്രാഗൺ ബോട്ട് റേസിൽ ഇരട്ട വെങ്കല മെഡലുകൾ കരസ്ഥമാക്കിയ വിദ്യാർഥിയെ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൈനകരി കൊച്ചുകളപ്പുരയ്ക്കൽ ജോസിന്റെയും സോജിയുടെയും മകൻ റോഷൻ ജോസിനെയാണ് അനുമോദിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. ജോസഫ്, പഞ്ചായത്തംഗം ലിനി ആന്റണി, എസ്.ഡി. രവി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ അങ്ങാടിശേരിൽ, സിബിച്ചൻ കാളാശേരി എന്നിവർ പ്രസംഗിച്ചു.