പട്ടിയെ അഴിച്ചുവിട്ട് പോലീസിനെ കടിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
1282099
Wednesday, March 29, 2023 10:27 PM IST
ചെങ്ങന്നൂര്‍: എസ്ഐ അടക്കമുള്ള പോലീസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂര്‍ മുളക്കുഴ മണ്ണത്തുംചേരില്‍ സദന്റെ മകന് ശരത്താ (32)ണ് അറസ്റ്റിലായത്. ശരത്തിനെതിരേ അയല്‍വാസി നല്കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്ഐ എം.സി. അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവര്‍ ഇയാളുടെ വീട്ടിൽ എത്തിയത്.
വീടിനു മുന്‍വശത്തെത്തിയ ഇവര്‍ക്കെതിരെ ഭീഷണി മുഴക്കുകയും കൂട്ടില്‍ കിടന്ന പട്ടിയെ തുറന്നുവിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. നായയെ തുറന്നു വിട്ടതിനെത്തുടര്‍ന്ന് പോലീസ് ബഹളം കൂട്ടി നായയെ കൂട്ടില്‍ കയറ്റുകയും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.