നാലു ല​ക്ഷം രൂപ വി​ലവ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, March 29, 2023 10:27 PM IST
ആ​ല​പ്പു​ഴ: എ​ക്സൈ​സ് ഇ​ന്‍റലി​ജ​ൻ​സും സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും റെ​യി​ൽ​വേ പോ​ലീസു​മാ​യി ചേർന്നു ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ധ​ൻ​ബാ​ദ് ആ​ല​പ്പു​ഴ എ​ക്സ്പ്ര​സി​ൽനി​ന്നു നാ ലു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ആ​ല​പ്പു​ഴ​യി​ൽ ക​ഞ്ചാ​വ് വ​രു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളെക്കുറി​ച്ച് സിസിടിവിയു​ടെ​യും ര​ജി​സ്ട്ര​ഷ​ൻ ചാ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.റീ​ട്ടെ​യി​ൽ മാ​ർ​ക്ക​റ്റി​ൽ നാലു ല​ക്ഷം രൂ​പ വ​രു​ന്ന ക​ഞ്ചാ​വാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വൈ. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ജി​മോ​ൻ, ഹെ​ഡ് കോ​ൺ​സ്റ്റി​ബ​ൾ സി. ​മ​ധു, കോ​ൺ​സ്റ്റ​ബി​ൾ സി.​എ​സ്. സ​ഞ്ചി, എ​ക് സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രീ​വ​ന്‍റീവ് ഓ​ഫീസ​ർ​മാ​രാ​യ റോ​യി ജേ​ക്ക​ബ്, ജി. ​അ​ല​ക്സാ​ണ്ട​ർ, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ വി.​കെ. മ​നോ​ജ് കു​മാ​ർ, എം.​സി. ബി​നു തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.