ഉദ്ഘാടനം ചെയ്തു
1282640
Thursday, March 30, 2023 10:56 PM IST
ആലപ്പുഴ: സമഗ്രശിക്ഷ കേരളം ആലപ്പുഴ ബിആർസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർഥികളുടെ കായിക പരിശീലന ക്യാമ്പ് ആലപ്പുഴ ആൽപൈറ്റ് സ്പോർട്സ് സെന്ററിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സന്ദീപ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം.ആർ. പ്രേം നവാസ്, ഷെജിത എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും വിദഗ്ധ പരിശീലകരുടെ സേവനം ലഭ്യമാക്കുമെന്നും ജില്ലാ ഒളിമ്പിക് അസോസിയേഷൻ അതിനായി മുൻകൈ എടുക്കുമെന്നും വി.ജി. വിഷ്ണു പറഞ്ഞു.