മികച്ച റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും
1283226
Saturday, April 1, 2023 10:53 PM IST
ആലപ്പുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 25 മുതൽ 29 വരെ ഹരിപ്പാട് ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും.
2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുളള കാലയളവിൽ പത്ര/ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ ആഴത്തിൽ വിലയിരുത്തുന്നതോ ആയ വാർത്തകളും ലേഖനങ്ങളുമാണ് അവാർഡിന് പരിഗണിക്കുക.
താത്പര്യമുളള മാധ്യമ റിപ്പോർട്ടർമാരിൽ നിന്ന് വാർത്ത പ്രസിദ്ധീകരിച്ച പത്രവും പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം കൃഷി അസിസ്റ്റന്റ് ഡയറക്ടറാഫീസ് ഹരിപ്പാട്, മിനി സിവിൽ സ്റ്റേഷൻ എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ 15നുമുൻപായി നൽകണം.