പ്രകൃതിക്കായി സൈക്കിള്‍ യാത്ര
1296532
Monday, May 22, 2023 10:48 PM IST
ആലപ്പുഴ: റൈഡ് ഫോര്‍ ഗ്രീനര്‍ ടുമോറോ എന്ന സന്ദേശവുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈക്ലിംഗ് ഗ്രൂപ്പായ പെഡല്‍ഫോഴ്സ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന കേരളയാത്ര ജില്ലയില്‍ പര്യടനം നടത്തി.
ഇന്നലെ പുലര്‍ച്ചെ പുന്നമട റമദാ റിസോര്‍ട്ടില്‍നിന്ന് പുനരാരംഭിച്ച യാത്ര അര്‍ജുന അവാര്‍ഡ് ജേതാവ് ഷാജി തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. ചേര്‍ത്തല, തുറവൂര്‍, അരൂര്‍ എന്നിവിടങ്ങളിലൂടെ കടന്ന് യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ പിന്നിട്ട് 28 നാണ് യാത്ര സമാപിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള 12 സൈക്ലിസ്റ്റുകളാണ് യാത്രയിലുള്ളത്. വി സ്റ്റാറിന്റെ സഹകരണത്തോടെയാണ് കേരള യാത്ര നടത്തുന്നത്.