വൈദിക സമ്മേളനത്തിന് ഇന്നു തുടക്കം
1296543
Monday, May 22, 2023 10:49 PM IST
പരുമല: ഓര്‍ത്തഡോകസ് വൈദിക സംഘം ആഗോള സമ്മേളനത്തിന് ഇന്നു പരുമലയിൽ തുടക്കമാകും. പരുമല സെമിനാരിയില്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തോടെ തുടക്കമാകും.
നാളെ രാവിലെ ഏഴിന് നടക്കുന്ന ധ്യാനത്തിന് യോക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. ഒൻപതിന് ഇടയശുശ്രൂഷയും ആരോഗ്യപരിപാലനവും എന്ന വിഷയത്തില്‍ ഫാ. എം.സി പൗലോസ് ചര്‍ച്ച നയിക്കും.
സമാപന ദിനമായ 25ന് പരിശുദ്ധ കാതോലിക്ക ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആയിരത്തോളം വൈദികര്‍ സമ്മേളനത്തിൽ പങ്കെടുക്കും.