ബു​ള്ള​റ്റ് മോ​ഷ​ണം: പ്രതികൾ പി​ടി​യി​ൽ
Sunday, May 28, 2023 11:03 PM IST
ആ​ല​പ്പു​ഴ: ബു​ള്ള​റ്റ് മോട്ടോർ സൈ​ക്കി​ൾ പ​തി​വാ​യി മോ​ഷ്ടി​ക്കു​ന്ന അ​ന്ത​ർ​ജി​ല്ലാ സം​ഘം പി​ടി​യി​ൽ. മാ​രാ​രി​ക്കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്തുവ​ച്ചി​രു​ന്ന റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് മോ​ട്ട​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് മൂ​ന്നു പ്ര​തി​ക​ളെ മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത. ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ലവ​രു​ന്ന ബു​ള്ള​റ്റ് ഈ ​മാ​സം 21 നാ​ണ് മോ​ഷ​ണം പോ​യ​ത്.
മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ മൂ​വ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ്. ച​വ​ട​മൂ​ട് സൗ​ദ് മ​ൻ​സി​ൽ സൗ​ദ് (24), സ​ഹോ​ദ​ര​ൻ സ​ബി​ത്ത് (19), ക​ര​മ​ന​യി​ൽ കാ​ർ​ത്തി​ക്ക് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ അ​ന്ത​ർ​ജി​ല്ലാ ബു​ള്ള​റ്റ് മോ​ഷ​ണം പ​തി​വാ​ക്കി​യ​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ളി​ത്ത​ട്ട് ഭാ​ഗ​ത്ത് ഒ​എ​ൽഎ​ക്സ് ഓ​ൺ​ലൈ​ൻ ആ​പ്പി​ലൂ​ടെ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ചി​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽനി​ന്നു​മാ​ണ് ബു​ള്ള​റ്റ് മോ​ട്ട​ർ സൈ​ക്കി​ൾ മോ​ഷ്ടി​ക്കു​ന്ന​ത്.
ബു​ള്ള​റ്റു​ക​ളു​ടെ യാ​ഥാ​ർ​ഥ ആ​ർ​സി ഉ​ട​മ​സ്ഥ​രു​ടെ ഫോ​ൺ ന​മ്പ​ർ, പ​രി​വാ​ഹ​ൻ ഓ​ൺ​ലൈ​ൻ സൈ​റ്റി​ലു​ടെ, മൊ​ബൈ​ൽ ഫോ​ൺ അ​പ്ഡേ​ഷ​ൻ ന​ട​ത്തി മാ​റ്റി​യും എ​ൻ​ജി​ൻ ന​മ്പ​രി​ലും ചെ​യ്സി​സ് ന​മ്പ​രി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി, ആ​ർ.​സി ബു​ക്ക് വ്യാ​ജ​മാ​യി പ്രി​ന്‍റ് ചെ​യ്ത് ഒഎ​ൽഎ​ക്സിലൂ​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.
പ്ര​തി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ക​ളി​ത്ത​ട്ട് ഭാ​ഗ​ത്തു​ള്ള വീട്ടി​ൽനി​ന്നും വ്യാ​ജ​മാ​യി ആ​ർ​സി ബു​ക്ക് പ്രി​ന്‍റ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ലാ​പ് ടോ​പ്പ്, പ്രി​ന്‍റർ മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഡ്യൂ​പ്ലീ​ക്കേ​റ്റ് താ​ക്കോ​ലു​ക​ളും ക​ണ്ടെ​ടു​ത്തു.
പ്ര​തി​ക​ൾ എ​റ​ണാ​കു​ളം മ​ര​ട്, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, തി​രു​വ​ന​ന്ത​പു​രം പേ​ട്ട, പൂ​ജ​പ്പു​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന ബു​ള​ള​റ്റ് മോ​ഷ​ണ​കേ​സുക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ൾ നി​ല​വി​ൽ എ​ട്ടോളം ​ബു​ള്ള​റ്റു​ക​ൾ മോ​ഷ​ണം ചെ​യ്തി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ ഇ​നി​യും മ​റ്റ് കേ​സുക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​തി​നെ ക്കുറി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സൗ​ദ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ളനോ​ട്ട് കേ​സിലേ​യും പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സെ​പ്ക​ട​ർ ഇ.​എം. സ​ജീ​ർ, എ​എ​സ്ഐ യ​ദേ​വ്, നി​ഷ, സി​പി​ഒമാ​രാ​യ സു​രേ​ഷ്, ബി​നു. സ​ജീ​ഷ് എ​ന്നീ​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.